Poonoor Healthcare Group

TESTIMONIALS


ഒരു സ്ഥാപനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് വിശ്വാസ്യതയാണ്. ആരവങ്ങളോടെ ആരംഭിക്കുന്ന പലതും അകാലത്തിൽ പൊലിഞ്ഞുപോവുന്ന കാഴ്ച നമുക്കന്യമല്ല. ഇവിടെയാണ് ലാബ് മജീദും അദ്ദേഹത്തിന്റെ സ്ഥാപനമായ പൂനൂർ ഡയഗ്നോസ്റ്റിക് സെന്ററും വ്യത്യസ്തമാവുന്നത്. ചെറിയ രീതിയിൽ തുടങ്ങി സാമാന്യം വലിയ തലത്തിലേക്കുള്ള സ്ഥാപനത്തിന്റെ വളർച്ചയിൽ മജീദ് എന്ന വ്യക്തിയുടെ ഇടപെടലുകളുടെയും ആത്മാർത്ഥതയുടെയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

സാമൂഹ്യ പ്രതിബദ്ധത എല്ലാവർക്കും ഉണ്ടാവണമെന്നില്ല. ലാബ് മജീദിന് അതുണ്ട് എന്നതുകൊണ്ടാണ് മജീദും മജീദിന്റെ ലാബും ശ്രദ്ധേയമാവുന്നത്.

സർവ്വവിധ വിജയവും ആശംസിക്കുന്നു.

– അഡ്വ . പി.ടി.എ റഹീം (MLA)



പൂനൂർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന സ്ഥാപനം 28 വർഷമായി പൂനൂരിൽ പ്രവർത്തിക്കുന്നു ..
ഞാൻ സ്ഥാപനത്തിന്റെ ഉപഭോക്താവാണ്

സ്ഥാപനത്തിൽ നല്ല രീതിയിലാണ് ഓരോരുത്തരെയും സ്റ്റാഫ്‌ കൈകാര്യം ചെയ്യുന്നത്

പൊതു ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമാണ് പൊതുവെ ഉള്ളത്

– ആർ.പി ഭാസ്കരകുറുപ്പ്



ലാബുകൾ നാട്ടിലെമ്പാടുമുണ്ട്
ലാഭക്കൊതിയന്മാരുടേതാണ് പലതും
ലാഭം മോഹിക്കുന്നത് തെറ്റേയല്ല
ലക്ഷ്യം സാമൂഹ്യ നന്മയാവണം

എന്റെ പൂനൂരിൽ സാമൂഹ്യ ബോധത്തോടെ ഉള്ള
ഒരു ലാബ് ഉണ്ടെന്നത് എനിക്ക് അഭിമാനം

പൂനൂർ ഹെൽത്ത് കെയർ ഗ്രൂപ്പിനും
ഗ്രുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പൂനൂർ ഡയഗ്നോസ്റ്റിക് സെന്ററിനും എല്ലാവിധ ആശംസകളും നേരുന്നു…..

സ്നേപൂർവ്വം

– നവാസ് പൂനൂർ


Navas poonoor

ചുറ്റിലുള്ളവരെ കാണില്ല. ചാറ്റിലുളളവരെ മാത്രം കാണുന്നവരുടെ ലോകമാണിത്. അങ്ങനെയുള്ള ഈ കാലത്ത് വേദനിക്കുന്നവരെ നെഞ്ചോട് ചേർക്കു വാനുള്ള ശ്രമമാണ് പൂനൂർ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂനൂർ ഡയഗ്നോസ്റ്റിക് സെന്ററും പോളിക്ലിനിക്കും ,ഹോം കെയർ സർവീസും എല്ലാം ചേർന്ന് നടത്തുന്നത്.
തളർന്നവർക്ക് താങ്ങാകുവാനുള്ള ഈ മഹത്തായ സംരംഭം വിജയിക്കട്ടെ.
മജീദിനും ഡോക്ടർ ഫിജാദിനും സഹപ്രവർത്തകർക്കും സർവശക്തന്റെ അനുഗ്രഹമുണ്ടാവട്ടെ.

സ്നേഹപുരസ്സരം

– കാനേഷ് പൂനൂർ


കാനേഷ് പൂനൂർ

പൂനൂർ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ രണ്ടര പതിറ്റാണ്ടു കാലമായി പൂനൂരിൽ പ്രവർത്തിക്കുന്ന ഡയഗണോസ്റ്റിക് സെന്റർ, ക്ലിനിക് എന്നിവ കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കി സാധാരക്കാരന്റെ ആരോഗ്യപരിപാലനത്തിലും രോഗനിർണയത്തിലും കണിശതയും കൃത്യതയും പുലർത്തുന്നതോടൊപ്പം താങ്ങാൻ പറ്റുന്ന ചാർജും മാത്രമേ ഈടാക്കുന്നുള്ളു എന്നത് സന്തോഷകരമാണ്. എന്റെ ആരോഗ്യ പരിശോധനകൾ ഞാൻ ഇവിടെ നിന്നാണ് നടത്താറുള്ളത്.

– നജീബ് കാന്തപുരം


Najeeb Kanthapuram
പൂനൂരിൽ ഇപ്പോൾ കാണുന്ന ആതുര സേവനങ്ങളും, കച്ചവട സ്ഥാപനങ്ങളും വരുന്നതിനു മുമ്പേ കാലഘട്ടങ്ങൾക്ക് അനുസരിച്ചു രോഗനിർണയ രംഗത്ത് നൂതനമായ സംവിധാനങ്ങൾ ഒരുക്കി ജനങ്ങൾക് ഉപകാരപ്രതമായ രീതിയിൽ കൃത്യമായി രോഗനിർണയം നടത്തികൊടുക്കുന്ന ഒരു സ്ഥാപനമാണ് പൂനൂർ ഡയഗ്നോസ്റ്റിക് സെന്റർ.. എന്റെയും കുടുംബത്തിന്റെയും ടെസ്റ്റുകൾ ഇവിടെ നിന്നാണ് ചെയ്യുന്നത്.

– സി. കെ. അസീസ് ഹാജി
ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി.. പൂനൂർ യുണിറ്റ്.


സി. കെ. അസീസ് ഹാജി

ആരോഗ്യപരിചരണത്തിന്റെ ഭാഗമായി
ഇടക്കിടെ പൂനൂർ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഡയഗ്നോസ്റ്റിക് സെന്ററിൽ പോയി ഷുഗറും,കൊളസ്ട്രോളും, E.S.R ഉം,ഹിമോഗ്ലോബിനും,യൂറിക് ആസിഡും ഉൾപ്പെടെയുള്ള മെഡിക്കൽ ലാബ് ടെസ്റ്റ് നടത്തുക എന്നത് കുറേ കാലമായുള്ള ശീലമാണ്.
മുൻപ് കോഴിക്കോട്ടെ പ്രമുഖ ലാബിലും
പരിശോധനക്ക് പോകാറുണ്ടായിരുന്നു. “ഈ ടെസ്റ്റുകളൊക്കെ നിങ്ങളുടെ നാട്ടിൽ പൂനൂർ ഡയഗ്നോസ്റ്റിക് സെന്ററിൽചെയ്യുമല്ലോ,നല്ല Accuracy റിപ്പോർട്ടുള്ള ലാബാണ്“എന്ന് സഹൃദയനായ പത്തോളജി ഡോക്ടർ പറഞ്ഞതിനു ശേഷം ആറുമാസത്തിലൊരിക്കൽ മുടക്കമില്ലാതെ
ഞാനും എന്റെ വീട്ടുകാരും നമ്മുടെ “മജീദിന്റെ ലാബിൽ“എത്താറുണ്ട്. കാലോചിതമായ മാറ്റങ്ങളും, മിതമായ ചാർജ്ജുമൊക്കെ ഉണ്ട് എന്ന പ്രത്യേകതയുമുണ്ട്. മാത്രവുമല്ല, ടെസ്റ്റ് റിപ്പോർട്ട് കൃത്യസമയം Email , WhatsApp വഴി കിട്ടും
എന്നതും വളരെ സൗകര്യപ്രദമാണ്.
വിജയാശംസകളടെ…

– സി.പി.ബഷീർ, എസ്റ്റേറ്റ്മുക്ക്

പൂനൂർ ഡയഗ്നോസ്റ്റിക് സെന്റർ
സേവനത്തിന്റെ മുഖമുദ്ര


ഡോക്ടർ റിച്ചാർഡ് സെറിലിന്റെ വിഖ്യാതമായ ‘ബോഡി ലാംഗ്വേജ്’ എന്ന പുസ്തകത്തിൽ നമുക്കേറ്റവും അടുത്ത മണ്ഡലത്തിലുള്ളവരെ “ഇന്റിമേറ്റ് സോൺ“ എന്നു വേർതിരിക്കുന്നു. ആ മണ്ഡലത്തിലാണ് കെ. അബ്ദുൽ മജീദിനു എന്റെ ഹൃദയത്തിലുള്ള സ്ഥാനം. 1992-ൽ പൂനൂരിൽ ആരംഭിച്ച ഡയഗ്നോസ്റ്റിക് സെന്റർ കാലത്തെ വകഞ്ഞു മാറ്റി ഡിജിറ്റൽ എക്‌സ്‌റേ ഓട്ടോമേറ്റഡ് ലൈബ്രറി, ഇ സി ജി ഫിസിയോ തെറാപ്പി, പോളിക്ലിനിക്‌ തലത്തിലേക് വളർന്നെത്തിയത്. മജീദിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. പൂനൂർ പൊതു സമൂഹത്തിന്റെ വക്താക്കളിൽ ഒരാളായി വളർന്ന എന്റെ സഹോദരനു ആരോഗ്യ രംഗത്തും സാമൂഹ്യ രാഷ്ടീയ സാംസ്കാരിക വിദ്യഭ്യാസ മേഖലകളിലും കൂടുതൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടും സ്ഥാപനത്തിനു ഉത്തരോത്തര വളർച്ച നേർന്നു കൊണ്ടും സ്നേഹാഭിവാദ്യങ്ങൾ !

– അഹമ്മദ് കുട്ടി, ഉണ്ണികുളം



ആധുനിക ചികിത്സ രംഗത്ത് രോഗ നിർണയം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ് , ചികിൽസിക്കുന്നത് ഡോക്ടർമാർ ആണെങ്കിലും അവർക്ക് വേണ്ട മാർഗ രേഖ വരച്ചു കാണിക്കുന്നത് ഡയഗ്നോസ്റ്റിക് സെന്ററുകളാണ് .
അവിടത്തെ റിസൾട്ട് അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ രോഗികൾക്ക് ചികിത്സ നൽകുന്നത് ..
വളരെ പ്രാധാന്യമുള്ള നിർണായകമായ പങ്ക് മനുഷ്യ ജീവനിൽ വഹിക്കുന്ന വിഭാഗമാണ് ലാബ് ടെക്നീഷ്യൻമാർ
പൂനൂർ പ്രദേശത്ത് രണ്ടര പതിറ്റാണ്ടിൽ അധികമായി വളരെ സുത്യർഹമായ സേവനം നടത്തുകയാണ് മജീദിന്റെ പൂനൂർ ഡയഗണോസ്റ്റിക് സെന്റർ ..
ലാബിന് പേരുണ്ടെങ്കിൽ പോലും ജനങ്ങൾക്കിടയിൽ ബ്രാൻഡ് നെയിമായി മജീദിന്റെ ലാബ് എന്നാണ് അറിയപ്പെടുന്നത് ..
മജീദിന്റെ ലാബ് എന്നും ജനങ്ങൾക്ക് ഇടയിൽ അനല്പമായിട്ടുള്ള പങ്ക് രോഗ നിർണയത്തിൽ നടത്തുന്നുണ്ട്‌. ഞാനും എന്റെ കുടുംബവും ടെസ്റ്റുകൾ ചെയ്യാൻ മജീദിന്റെ ലാബിനെയാണ് ആശ്രയിക്കുന്നത്‌
സൗകര്യത്തിനു അനുസരിച്ചു ഒരു സേവനം എന്നോണം സമയം ക്രമീകരിച്ചു തരാറുണ്ട് ….
ഇതു വരെ ഒരു റിസൽട്ടിലും ഒരു പാകപ്പിഴവും എനിക്ക് ഉണ്ടായിട്ടില്ല
ഞാൻ 100% സാറ്റിസ്‌ഫൈഡ് ആണ്

– Dr.അവേലത്ത് സയ്യിദ് സബൂർ തങ്ങൾ

Copyright by Poonoor Healthcare Group 2020. All rights reserved.